വയനാട്ടിലെ ഏറ്റവും വലിയ ടൗൺഷിപ്പ് പ്രോജക്ടുമായി കല്ലാട്ട് ഗ്രൂപ്പ്; RERA അംഗീകാരത്തോടെ.

Wayanad +91 9744 29 3333
About Event

കാടും മേടും മലയും പുഴയും തേയിലത്തോട്ടങ്ങളും പ്രകൃതിഭംഗിയും കൊണ്ട് അനുഗ്രഹീതമായ, സുഖകരമായ കാലാവസ്ഥയ്ക്ക് പേരുകേട്ട വയനാട്ടിൽ ഒരു വില്ല ഉണ്ടായിരുന്നുവെങ്കിൽ എന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടോ? എങ്കിൽ, വയനാട്ടിലെ കല്ലാട്ട് പേൾ എന്ന റെസിഡൻഷ്യൽ ടൗൺഷിപ്പ് പ്രോജക്ട് നിങ്ങൾക്ക് നിശ്ചയമായും ഇഷ്ടപ്പെടും.

മഞ്ഞും മലനിരകളുമുള്ള അമ്പലവയൽ നെല്ലാർചാലിൽ ഏകദേശം ഏഴ് ഏക്കറോളം വരുന്ന സ്ഥലത്താണ് അതിമനോഹരമായ ഈ വാട്ടർഫ്രണ്ട് വില്ലകൾ സ്ഥിതി ചെയ്യുന്നത്. വയനാട്ടിലെ ഏറ്റവും വലിയ ടൗൺഷിപ്പ് പ്രോജക്ടാണിത്. സ്‌പോർട്‌സ് സിറ്റി, ബ്രിട്ടീഷ് ബംഗ്ലാവുകൾ, അപാർട്‌മെന്റ്‌സ്, പ്ലോട്ട്‌സ് ലേഔട്ട്‌സ്, റിസോർട്ട് എന്നിങ്ങനെ അഞ്ച് അടിസ്ഥാന സൗകര്യങ്ങളാണ് ഇതിൽ പുരോഗമിക്കുന്നത്. ഇത്രയും സവിശേഷതകളും സൗകര്യങ്ങളും സമന്വയിക്കുന്ന പ്രോജക്ടുകൾ കേരളത്തിൽ തന്നെ വിരളമാണ്.

Read more at: https://www.manoramaonline.com/homestyle/nest/2022/02/14/kallat-pearl-largest-township-wayanad-with-rera-approval.html