ദുബായ്: ഒന്നര പതിറ്റാണ്ടായി കേരളത്തിന്റെ റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന കല്ലാട്ട് ബിൽഡേഴ്സ് ഗ്രൂപ്പ് ദുബായിൽ വില്ല പ്രോജക്ട് ആരംഭിച്ചു. ദുബൈ-ഷാർജ അതിർത്തിയിൽ ഷാർജ ഗ്രാൻഡ് മസ്ജിദിന് സമീപമാണ് കല്ലാട്ട് വില്ലകൾ ഉയരുന്നത്. ഇതിനകം തന്നെ വില്ല വ്യവസായ സമൂഹങ്ങളിൽ നിന്നും മികച്ച പ്രതികരണം ലഭിക്കുന്നതായി പ്രോജക്ട് അധികൃതർ അറിയിച്ചു.
ആധുനിക സംവിധാനങ്ങൾ, പാർക്കുകൾ, ജോഗിംഗ് ട്രാക്കുകൾ, ഫിറ്റ്നസ് കോർട്ട്, ആരാധനാലയങ്ങൾ, അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കൂളുകൾ അടങ്ങിയ നിലയിൽ സജ്ജീകരിച്ചിരിക്കുന്ന കല്ലാട്ട് പ്രോജക്ട് ഒരു മികച്ച നിക്ഷേപ അവസരമാണെന്ന് അധികൃതർ പറഞ്ഞു. യു.എ.ഇയിൽ സ്ഥിരതാമസമാക്കിയ നിരവധി മലയാളികൾ ഇതിനകം വില്ല പ്രോജക്ടുകളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.











Join The Discussion